Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movie Theaters

Idukki

സി​നി​മ തി​യേ​റ്റ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി

ഇ​ടു​ക്കി: തി​യേ​റ്റ​റു​ക​ളി​ലും മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ളി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ന്മേ​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ്വീ​ക​രി​ച്ചു​വ​രു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, പൊ​ലി​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ സി​നി​മാ തി​യേ​റ്റ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ള​വും തൂ​ക്ക​വും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​തെ വി​ല​വി​വ​രപ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​നും പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും ബി​ല്ല് കൊ​ടു​ക്കാ​തെ വി​ല്‍​പ​ന ന​ട​ത്തി​യ​തി​നും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി.

അ​ള​വി​ല്‍ കു​റ​ച്ച് കാ​പ്പി വി​ല്‍​പ​ന ന​ട​ത്തി​യ തി​യ​റ്റ​റി​ന്‍റെ പേ​രി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സ് എ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജി. ​ബീ​ന ഭ​ദ്ര​ന്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ സ​ജി​മോ​ന്‍ ജേ​ക്ക​ബ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ. അ​ബ്ദു​ള​ള, പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up